കോട്ടയം-എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്മത റോഡ് യാഥാര്‍ഥ്യത്തിലേക്ക്

കോട്ടയം-എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്മത റോഡ് യാഥാര്‍ഥ്യത്തിലേക്ക്
May 5, 2023 10:31 AM | By Piravom Editor

പിറവം...... കോട്ടയം-എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്മത റോഡ് യാഥാര്‍ഥ്യത്തിലേക്ക്. ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി കുമ്മത പാലം കോണ്‍ക്രീറ്റ് ചെയ്തു. മോൻസ് ജോസഫ് ആസ്തിവികസന ഫണ്ടിൽ നിന്ന് 70 ലക്ഷം അനുവദിച്ചതിനെ തുടർന്നാണ് ഇത സാധ്യമായത്

പാലച്ചുവട് കല്ലുവെട്ടാമട കുമ്മത തോടിന് കുറുകെയുള്ള പാലം മുളക്കുളം നിവാസികൾക്ക് അനുഗ്രഹമായി. കിലോമീറ്ററോളം ചുറ്റി തിരിയുന്നത് ഒഴിവാക്കാം. പാലത്തിനായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പനാണ് ഇതോടെ വിരാമമാകുന്നത്. കോട്ടയം ജില്ലയില്‍ മുളക്കുളം തെക്കേക്കര മണ്ണുക്കുന്ന് ഭാഗത്തുനിന്ന് കുമ്മത തോട് വരെ എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചിട്ട് ഏറെ കാലമായി. തോടിന്‍റെ മറുകര എറണാകുളം ജില്ലയാണ്. ഇവിടെയും അപ്രോച്ച്‌ റോഡ് തീര്‍ന്നു കഴിഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് അപ്രോച്ച്‌ റോഡ് നിര്‍മിച്ചത്. പാലച്ചുവട് മുളക്കുളം റോഡില്‍ ടിവി പടിയില്‍നിന്ന് കുമ്മത തോട് വരെയുള്ള 700 മീറ്റര്‍ റോഡാണ് ഇനി വികസിപ്പിക്കേണ്ടത്. നിലവില്‍ ഇതിന് മൂന്ന് മീറ്ററും നാല് മീറ്ററും മാത്രമെ വീതിയുള്ളു. ഈ റോഡ് വികസനം കൂടി പൂര്‍ത്തിയായാല്‍ എറണാകുളം കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയൊരു പാത യാഥാര്‍ഥ്യമാകും. ഇടയാര്‍, ഇടപ്പള്ളിച്ചിറ കക്കയം, ഓണക്കൂര്‍, പെരിയപ്പുറം ഭാഗങ്ങളില്‍നിന്ന് പെരുവ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് പിറവം ടൗണില്‍ കയറാതെ ഇതുവഴി കടന്നുപോകാനാകും. കുമ്മത തോടിന് കുറുകെ 10 മീറ്ററോളം നീളത്തില്‍ 8.60 മീറ്റര്‍ വീതിയിലാണ് പാലം. മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പാലത്തിന് വഴിതുറന്നത്. 1999ല്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമദാനമായാണ് കുമ്മത റോഡ് നിര്‍മാണത്തിന് തുടക്കമിട്ടത്. പ്രാദേശികമായ ചില എതിര്‍പ്പുകളെതുടര്‍ന്ന് പിന്നീട് നിര്‍മാണം നിലയ്‌ക്കുകയായിരുന്നു

Kummata road connecting Kottayam-Eranakulam districts to reality.

Next TV

Related Stories
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
Top Stories










News Roundup






Entertainment News